(www.thalasserynews.in)സംസ്ഥാന പാതയിൽ അപകടകരമായി മത്സര ഓട്ടം നടത്തിയ രണ്ട് ബസുകൾ നാദാപുരം പോലീസ് കസ്റ്റഡിയിലെടുത്തു ഡ്രൈവർമാർക്കെതിരെ കേസ്.

തുണേരി സ്വദേശി ബാപ്പറത്ത് താഴെ കുനിയിൽ ബി.ടി.കെ.റെജിത്ത് (30), കായക്കൊടി സ്വദേശി പള്ളിപ്പെരുമ്പടത്തിൽ ജയേഷ് (42) എന്നിവർക്കെതിരെയാണ് നാദാപുരം പോലീസ് കേസെടുത്തത്.
കുറ്റ്യാടി നിന്ന് നാദാപുരം ഭാഗത്തേക്ക് സർവീസ് നടത്തുകയായിരുന്ന കെഎൽ 18 ഡബ്ല്യു 3251 സോൾമേറ്റ് ബസും കെഎൽ 13 എ.കെ.6399 ഹരേ റാം ബസുമാണ് മൽസര ഓട്ടം നടത്തിയത്.
കല്ലാച്ചി മുതൽ നാദാപുരം സ്റ്റാന്റ് വരെ ബസിലെ യാത്രക്കാർക്കും റോഡിലെ മറ്റ് വാഹനങ്ങൾക്കും അപകടം ഉണ്ടാക്കും വിധമാണ് ഇരു ഡ്രൈവർമാരും വാഹനം ഓടിച്ചത്.
നാദാപുരം സ്റ്റാന്റിലെത്തിയ ഇരു ബസിലെയും ജീവനക്കാർ പരസ്പരം പോർവിളി നടത്തുകയും ചെയ്തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് രണ്ട് ബസുകളും കസ്റ്റഡിയിലെടുക്കുകയും ഡ്രൈവർമാർക്കെതിരെ കേസ് എടുക്കുകയുമായിരുന്നു.
Race competition and brawl at bus stand; Two buses in custody in Nadapuram, case filed against drivers